സൗദി: നൂറ് ദിവസങ്ങൾക്കിടയിൽ പത്ത് ദശലക്ഷം പേർ റിയാദ് സീസൺ സന്ദർശിച്ചു

featured Saudi Arabia

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജനുവരി 29-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റിയാദ് സീസൺ ആരംഭിച്ച ശേഷമുള്ള 100 ദിവസത്തെ കണക്കുകളാണ് സൗദി പ്രസ് ഏജൻസി പുറത്ത് വിട്ടത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്.

Source: Saudi Press Agency.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്.

Source: Saudi Press Agency.

7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്. ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.

Cover Photo: Saudi Press Agency.