ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കും. 2023 മാർച്ച് 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്ഷ്യമേളയാണിത്. 2023 ഏപ്രിൽ 21 മുതൽ മെയ് 7 വരെയാണ് ‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്.
ആഗോള തലത്തിലുള്ള ഭക്ഷ്യവിഭവങ്ങൾക്കൊപ്പം, തനതായ എമിറാത്തി രുചിയനുഭവങ്ങൾ ഉൾപ്പടെ ഈ മേളയിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്നതാണ്. റെസ്റ്ററന്റുകളും, കഫേകളും ഉൾപ്പടെയുള്ള നൂറുകണക്കിന് ഭക്ഷ്യശാലകളാണ് പത്താമത് ദുബായ് ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.