വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് 13 വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ ജൂലൈ 10 വരെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങളാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. ഇതിൽ 11 വിമാനങ്ങൾ കേരളത്തിലേക്കാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 3 വിമാനങ്ങൾ വീതവും, കൊച്ചിയിലേക്ക് 2 സർവീസുകളുമാണ് ഇപ്പോൾ കേരളത്തിലേക്ക് അറിയിച്ചിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, ശ്രീനഗർ എന്നിവിടങ്ങളിലേക്കും ഓരോ വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 3 മുതൽ ജൂലൈ 10 വരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
Sl No. | Date of Departure | Time of Departure | From | To | Flight No |
---|---|---|---|---|---|
1 | 3-Jul-20 | 11:30 | Dammam | Kannur | AI 1930 |
2 | 3-Jul-20 | 13:20 | Riyadh | Kozhikode | AI 1942 |
3 | 4-Jul-20 | 14:20 | Riyadh | Trivandrum | AI 1940 |
4 | 4-Jul-20 | 10:00 | Dammam | Kozhikode | AI 1944 |
5 | 4-Jul-20 | 19:45 | Jeddah | Delhi -Srinagar | AI 1948 |
6 | 5-Jul-20 | 12:25 | Jeddah | Kannur | AI 1968 |
7 | 6-Jul-20 | 11:00 | Dammam | Kochi | AI 1932 |
8 | 6-Jul-20 | 11:25 | Jeddah | Kozhikode | AI 1946 |
9 | 6-Jul-20 | 11:45 | Jeddah | Delhi | AI 0992 |
10 | 7-Jul-20 | 14:20 | Riyadh | Kannur | AI 1934 |
11 | 8-Jul-20 | 12:25 | Jeddah | Trivandrum | AI 1936 |
12 | 9-Jul-20 | 11:00 | Dammam | Trivandrum | AI 1938 |
13 | 10-Jul-20 | 14:20 | Riyadh | Kochi | AI 1940 |
ഇത് കൂടാതെ വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 47 വിമാന സർവീസുകളും (33 വിമാനങ്ങൾ കേരളത്തിലേക്ക്), യു എ ഇയിൽ നിന്ന് 59 വിമാന സർവീസുകളും (39 വിമാനങ്ങൾ കേരളത്തിലേക്ക്), ഒമാനിൽ നിന്ന് 16 വിമാനങ്ങളും (11 സർവീസുകൾ കേരളത്തിലേക്ക്) പ്രഖ്യാപിച്ചിട്ടുണ്ട്.