കുവൈറ്റ്: കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകുമെന്ന് PAM

featured GCC News

കൊമേർഷ്യൽ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിപ്പ് നൽകി. ഡിസംബർ 21-നാണ് PAM ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2021 നവംബർ 24-ന് മുൻപ് അനുവദിച്ചിട്ടുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ വർക്ക് വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കൊമേർഷ്യൽ വിസിറ്റ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ‘2021/ 20’ പ്രകാരമാണ് ഈ നടപടികൾ.