ദുബായ്: സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

പതിമൂന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ദുബായിൽ ആരംഭിച്ചു. 2025 ഡിസംബർ 31-ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പതിമൂന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സാംസ്കാരിക മന്ത്രി ഷെയ്ഖ് സലേം ബിൻ ഖാലിദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഈ മേള ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിന് ശേഷം ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ വേദിയിലൂടെ പര്യടനം നടത്തി.

Source: Dubai Media Office.

നാടകപ്രദർശങ്ങൾക്കായുള്ള വേൾഡ് സ്റ്റേജ് ഡിസൈൻ ഹൗസ്, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കായുള്ള ദി ഖലീജി ഹൗസ് തുടങ്ങിയ ഇടങ്ങൾ അവർ സന്ദർശിച്ചു.

അൽ ഷിന്ദഗ ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ടിലാണ് ഈ ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദുബായ് കൾച്ചർ ഒരുക്കുന്ന സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2025 ഫെബ്രുവരി 9 വരെ നീണ്ട് നിൽക്കും.

വളർന്ന് വരുന്ന എമിറാത്തി, യു എ ഇ, ജി സി സി കലാകാരന്മാർക്ക് തങ്ങളുടെ സർഗ്ഗവൈഭവം തെളിയിക്കുന്നതിനുള്ള ഒരു വേദി എന്ന രീതിയിലാണ് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. പതിമൂന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിൽ മുന്നൂറ്റമ്പതിൽ പരം കലാസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ നൂറിൽപരം തത്സമയ പരിപാടികൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.