പതിനാലാമത് ഗൾഫ് തിയേറ്റർ ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 10-ന് റിയാദിൽ ആരംഭിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിലെ തിയേറ്റർ ആൻഡ് പെർഫോമിംഗ് ആർട്സ് കമ്മിഷനാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് ഗൾഫ് തിയേറ്റർ ഫെസ്റ്റിവലിന് റിയാദ് വേദിയാകുന്നത്.
2024 സെപ്റ്റംബർ 10-ന് ആരംഭിക്കുന്ന പതിനാലാമത് ഗൾഫ് തിയേറ്റർ ഫെസ്റ്റിവൽ സെപ്റ്റംബർ 17 വരെ നീണ്ട് നിൽക്കും. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.
ഏതാണ്ട് നാനൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇത്തവണത്തെ ഗൾഫ് തിയേറ്റർ ഫെസ്റ്റിവലിൽ നാടക പ്രദർശനങ്ങൾ, പരിശീലനകളരികൾ, സെമിനാറുകൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറും.
Cover Image: Saudi Press Agency.