ഒമാൻ: വിനോദമേഖലകളിൽ തീക്കൂട്ടുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി

GCC News

വിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും വിവിധ ആവശ്യങ്ങൾക്കായി തീക്കൂട്ടുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇതുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പിൽ, വിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും തീ കത്തിക്കുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മരങ്ങൾക്കും, ചുറ്റുമുള്ള മേഖലയ്ക്കും കോട്ടം വരുത്തുന്ന രീതിയിലും, ചുറ്റുമുള്ള വ്യക്തികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പാചകം ചെയ്യുന്നതിനും മറ്റുമായി തീ ഉപയോഗിക്കുന്നത് ഇത്തരം പിഴ ചുമത്തപ്പെടുന്നതിലേക്ക് നയിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.