സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പതിനാറ് ദശലക്ഷം പിന്നിട്ടു

GCC News

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനാറ് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

2025 ജനുവരി 10-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.

റിയാദ് സീസൺ 2024-ന്റെ ഒക്ടോബർ 12 മുതലുള്ള കണക്കുകൾ പ്രകാരമാണിത്. സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.

റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12-നാണ് ആരംഭിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കിടയിൽ റിയാദ് സീസൺ വലിയ സ്വീകാര്യതയാണ് കൈവരിച്ചിട്ടുള്ളത്.