പതിനാറാമത് അൽ ഐൻ പുസ്തകമേള 2025 നവംബർ 24-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hazza bin Zayed, the Abu Dhabi Arabic Language Centre will host the 16th Al Ain Book Festival from 24 to 30 November 2025 at Al Ain Square – Hazza bin Zayed Stadium, with events also taking place at Qasr Al Muwaiji and several educational institutions. pic.twitter.com/gU7uFf4E2t
— مكتب أبوظبي الإعلامي (@ADMediaOffice) November 8, 2025
2025 നവംബർ 24-ന് ആരംഭിക്കുന്ന ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ നവംബർ 30 വരെ നീണ്ട് നിൽക്കും. അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (ALC) നടത്തുന്ന ഈ പുസ്തകമേള അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും, അൽ ഐൻ നഗരത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വെച്ചാണ് സംഘടിപ്പിക്കുന്നത്.
ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിന് പുറമെ ഖസ്ർ അൽ മുവൈജി ഉൾപ്പടെയുള്ള അൽ ഐനിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതിനാറാമത് അൽ ഐൻ പുസ്തകമേളയുടെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുന്നതാണ്. സന്ദർശകർക്ക് വളരെ മികച്ച സാംസ്കാരിക അനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് അൽ ഐൻ പുസ്തകമേള 2025 സംഘടിപ്പിക്കുന്നത്.
ഏതാണ്ട് 220 പ്രദർശകരാണ് ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയിൽ പങ്കെടുക്കുന്നത്.
Cover Image: Abu Dhabi Media Office.

