അബുദാബി: ഡൽമ ഐലൻഡിൽ രണ്ട് പുതിയ ഫെറി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു

GCC News

ഡൽമ ഐലൻഡിൽ രണ്ട് പുതിയ ഫെറി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. 2025 മെയ് 2-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് ഈ ഫെറി സർവീസ് ഉദ്ഘാടനം ചെയ്തത്.

Source: Abu Dhabi Media Office.

ഡൽമ ഐലൻഡിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി അദ്ദേഹം നടത്തിയ ഔദ്യോഗിക സന്ദർശന വേളയിലായിരുന്നു ഈ ഉദ്ഘാടനം.

Source: Abu Dhabi Media Office.

ഡൽമ, അൽ ധന എന്നീ രണ്ട് ഫെറി സർവീസുകളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്. ഒരേ സമയം 193 യാത്രികരെയും, 25 വാഹനങ്ങളെയും വഹിക്കാനുള്ള ശേഷിയുള്ളവയാണ് ഈ ഫെറികൾ.

ഡൽമ ഐലണ്ടിലേക്കുള്ള യാത്രാ സമയം 40 മിനിറ്റാക്കി ചുരുക്കുന്നതിന് ഈ പുതിയ ഫെറികൾ കാരണമാകുന്നതാണ്.