റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 20 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2025 ഫെബ്രുവരി 18-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Riyadh Season 2025 Breaks Record with 20 Million Visitors.https://t.co/XaIeEQegUc#SPAGOV pic.twitter.com/HVNqzIfhZT
— SPAENG (@Spa_Eng) February 18, 2025
സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്‌ഖിനെ ഉദ്ധരിച്ചാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിയാദ് സീസൺ 2024-ന്റെ ഒക്ടോബർ 12 മുതലുള്ള കണക്കുകൾ പ്രകാരമാണിത്.

റിയാദ് സീസൺ ചരിത്രത്തിൽ ഇതാദ്യമായാണ് സന്ദർശകരുടെ എണ്ണം ഇരുപത് ദശലക്ഷത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12-നാണ് ആരംഭിച്ചത്.

പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കിടയിൽ റിയാദ് സീസൺ വലിയ സ്വീകാര്യതയാണ് കൈവരിച്ചിട്ടുള്ളത്.
Cover Image: Riyadh Season.