2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസ് റദ്ദാക്കി – രണ്ട് പേർക്ക് COVID-19 സ്ഥിരീകരിച്ചു

GCC News

2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു. റേസിൽ പങ്കെടുക്കുന്ന രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് റേസ് റദ്ദാക്കിയത്. റേസിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് സ്പോർട്സ് കൌൺസിൽ വ്യക്തമാക്കി.

ആകെ 24 ഇറ്റാലിയൻ സൈക്കിളോട്ടക്കാരാണ് ഈ റേസിൽ പെങ്കെടുക്കാനെത്തിയിരുന്നത്. റേസിൽ പങ്കെടുത്ത സൈക്കിളോട്ടക്കാർ, മറ്റു അംഗങ്ങൾ എന്നിവരെയെല്ലാം നിലവിൽ ഹോട്ടലുകളിൽ കരുതൽ നടപടി എന്നവണ്ണം നിരീക്ഷിച്ചു വരികയാണ്. രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ റേസിൽ പങ്കെടുത്ത എല്ലാവരെയും സൂക്ഷ്മപരിശോധനകൾ വിധേയരാക്കുമെന്ന് ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ റേസിൽ പങ്കെടുക്കാനെത്തിയ മുൻ ടൂർ ഡി ഫ്രാൻസ് ചാമ്പ്യനായ ക്രിസ് ഫ്‌റൂം “നിലവിൽ വൈദ്യ പരിശോധനകൾക്കായി ഹോട്ടൽ മുറികളിൽ തുടരുന്നതായും, രോഗം ബാധിച്ചവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ” എന്നും ട്വിറ്ററിലൂടെ അറിയിച്ചു.

1 thought on “2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസ് റദ്ദാക്കി – രണ്ട് പേർക്ക് COVID-19 സ്ഥിരീകരിച്ചു

Comments are closed.