രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം ദോഫാറിൽ പരിശോധനകൾ നടത്തി. 2024 ജൂലൈ 18-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ദോഫാർ ഗവർണറേറ്റിലെ ഡയറ്കടറേറ്റ് ജനറൽ ഓഫ് ലേബറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
ഈ പരിശോധനകളുടെ ഭാഗമായി ജൂലൈ ആദ്യ പകുതിയിൽ മാത്രം രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 232 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Cover Image: Oman Ministry of Labour.