ഒമാൻ: 29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സമാപിച്ചു

GCC News

29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 മെയ് 3-ന് സമാപിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടന്ന ഈ പുസ്തകമേളയിൽ 649,589 സന്ദർശകർ പങ്കെടുത്തു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 64.81% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 394,172 പേരാണ് ഇരുപത്തെട്ടാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചത്.

2025 ഏപ്രിൽ 23-നാണ് ഇത്തവണത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തത്. മുപ്പത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 674 പ്രസാധകർ ഇത്തവണത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്തു.

ഇത്തവണത്തെ മസ്‌കറ്റ് അന്താരാഷ്‌ട്ര പുസ്തകമേളയിൽ 681,000-ൽ പരം വ്യത്യസ്ത പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്നു.