ഖത്തർ: സെപ്റ്റംബർ 15 മുതൽ നിലവിൽ വന്ന ഇളവുകളുടെ വിശദാംശങ്ങൾ

GCC News

ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ നിലവിൽ വന്നിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഗവണ്മെന്റ് കമ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 16-നാണ് GCO ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഖത്തറിൽ സെപ്റ്റംബർ 15 മുതൽ നിലവിൽ വന്നിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ:

ഒത്തുചേരലുകൾ സംബന്ധിച്ചുള്ള അറിയിപ്പ്:

  • തുറന്ന സ്ഥലങ്ങളിൽ പരമാവധി 30 പേർ വരെയും, കെട്ടിടങ്ങൾക്കുള്ളിൽ പരമാവധി 15 പേർ വരെയും ഒത്തുചേരുന്നതിനു അനുവാദം.
  • വിവാഹ ചടങ്ങുകളിൽ, തുറന്ന സ്ഥലങ്ങളിൽ പരമാവധി 80 പേർ വരെയും, കെട്ടിടങ്ങൾക്കുള്ളിൽ പരമാവധി 40 പേർ വരെയും ഒത്തുചേരുന്നതിനു അനുവാദം.
  • മുഴുവൻ പള്ളികളും തുറക്കും.

വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള ഇളവുകൾ:

  • പരമ്പരാഗത വാണിജ്യ കേന്ദ്രങ്ങൾക്ക് പരമാവധി ശേഷിയുടെ 75 ശതമാനം എന്ന രീതിയിൽ പ്രവർത്തനാനുമതി.
  • പൊതു, സ്വകാര്യ മേഖലകളിൽ 80% ജീവനക്കാർക്ക് പ്രവേശിക്കാം.
  • മൊത്തവ്യാപാര കേന്ദ്രങ്ങൾക്ക് 50% ശേഷിയിൽ പ്രവർത്തിക്കാം.
  • പ്രാദേശികമായ പ്രദർശനങ്ങൾക്ക് 30% ശേഷിയിൽ അനുവാദം.
  • തൊഴിലിടങ്ങളിലെ ശുചീകരണ സേവനങ്ങൾ 30% ശേഷിയിൽ പ്രവർത്തിക്കാം. വീടുകളിൽ ശുചീകരണ സേവനങ്ങൾ നൽകുന്നതിന് അനുവാദം.
  • ഷോപ്പിംഗ് മാളുകൾക്ക് 50% ശേഷിയിൽ പ്രവർത്തനാനുമതി. കുട്ടികൾക്ക് പ്രവേശനം നൽകാം.
  • മാളുകളിലെ ഭക്ഷണശാലകൾ 30% ശേഷിയിൽ പ്രവർത്തിപ്പിക്കാം.
  • തീയറ്ററുകൾക്ക് 30% ശേഷിയിൽ പ്രവർത്തനാനുമതി.

പൊതുഗതാഗതവുമായി ബന്ധപ്പെട്ട ഇളവുകൾ:

  • സ്വകാര്യ ആവശ്യങ്ങൾക്കായി ബോട്ട്, ഉല്ലാസ നൗകകൾ എന്നിവ 30 ശതമാനം ശേഷിയിൽ വാടകയ്ക്ക് നൽകാൻ അനുവാദം.
  • മെട്രോ, ബസ് എന്നിവ 30% ശേഷിയിൽ പ്രവർത്തിക്കും.
  • ഡ്രൈവിംഗ് സ്‌കൂളുകൾക്ക് 50% ശേഷിയിൽ പ്രവർത്തിക്കാം.

മറ്റു ഇളവുകൾ:

  • നീന്തൽ കുളങ്ങൾ, ഹെൽത്ത് ക്ലബ്, ജിം എന്നിവ 30% ശേഷിയിൽ പ്രവർത്തിപ്പിക്കാം.
  • സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് 100% ശേഷിയിൽ പ്രവർത്തിക്കാം.
  • സ്വകാര്യ ട്രെയിനിങ് കേന്ദ്രങ്ങൾക്ക് 50% ശേഷിയിൽ പ്രവർത്തിക്കാം.

കൂടുതൽ ഇളവുകൾ നടപ്പിലാക്കുന്ന സാഹചര്യത്തിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുസമൂഹത്തോട് GCO ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച ശേഷം, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്നും GCO അറിയിച്ചു.

രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് നേരത്തെ അറിയിച്ചിരുന്നു.