മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു

featured GCC News

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി. 2024 ഡിസംബർ 6, വെള്ളിയാഴ്ചയാണ് മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്.

മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ട് കൊണ്ട് അതിഗംഭീരമായ വെടിക്കെട്ട്, ഡ്രോൺ ഷോകൾ, വിസ്മയകരമായ വർണ്ണക്കാഴ്ച്ചകൾ, സംഗീതപരിപാടികൾ എന്നിവ അരങ്ങേറി. DSF-ന്റെ മുപ്പതാമത് സീസൺ 2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെ നീണ്ട് നിൽക്കും.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) ഈ മേള സംഘടിപ്പിക്കുന്നത്. മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ഏറെ പുതുമകളോടെയാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരിക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് സീസൺ എന്നും DFRE അറിയിച്ചിട്ടുണ്ട്.