മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6-ന് ദുബായിൽ ആരംഭിച്ചു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂമാണ് മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.
165 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിമുന്നൂറോളം പ്രദർശകർ ഇത്തവണത്തെ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനമാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.