ദുബായ്: മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ആരംഭിച്ചു

GCC News

മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2025 ഏപ്രിൽ 28, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.

2025 ഏപ്രിൽ 28-ന് ആരംഭിച്ച ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2025 മെയ് 1 വരെ നീണ്ട് നിൽക്കും.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു.

Source: Dubai Media Office.

ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ 161 രാജ്യങ്ങളിൽ നിന്നുള്ള 2800-ൽ പരം പ്രദർശകർ പങ്കെടുക്കുന്നതാണ്. ടൂറിസം, ട്രാവൽ മേഖലയിലെ 55000-ൽ പരം പ്രൊഫഷണലുകൾ ഈ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്‌സിബിഷൻ ഒരുക്കുന്നത്.