ഖത്തർ: മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

featured GCC News

മുപ്പത്തിമൂന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു.

2024 മെയ് 9, വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തത്.

Source: Qatar News Agency.

ഒമാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി H.H. സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സൈദ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Source: Qatar News Agency.

ഖത്തറിലെ മറ്റു പ്രമുഖർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

‘വിജ്ഞാനം നാഗരികതകളെ വളർത്തുന്നു’ എന്ന ആശയത്തിലൂന്നിയാണ് മുപ്പത്തിമൂന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്.

Source: Qatar News Agency.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2024 മെയ് 19 വരെ നീണ്ട് നിൽക്കും.
42 രാജ്യങ്ങളിൽ നിന്നുള്ള 515 പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.