33-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29 മുതൽ ആരംഭിക്കും

featured GCC News

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഏപ്രിൽ 29 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 മാർച്ച് 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന് മുന്നോടിയായി നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിങ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസിന്റെ മൂന്നാമത് പതിപ്പ് ഏപ്രിൽ 28-ന് ആരംഭിക്കുന്നതാണ്. ഏപ്രിൽ 29 മുതൽ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ഈജിപ്താണ് ഇത്തവണത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.