മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് 2023 മാർച്ച് 6, തിങ്കളാഴ്ച തുടക്കമായി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിച്ച മനോഹരമായ തത്സമയ സംഗീതപരിപാടികൾ അരങ്ങേറി. ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ഈ സംഗീത മേള മാർച്ച് 12 വരെ നീണ്ട് നിൽക്കും.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഒരുക്കുന്നത്. യൂണിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി, ബുർജ്മാൻ എന്നീ മെട്രോ സ്റ്റേഷനുകളിൽ വെച്ചാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മേളയുടെ ആദ്യ ദിനത്തിൽ ഓരോ ഈ അഞ്ച് മെട്രോ സ്റ്റേഷനുകളിലും നാല് സംഗീത പരിപാടികൾ വീതം അരങ്ങേറി. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം കലാകാരൻമാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

Cover Image: Dubai Media Office.