യു എ ഇ: ഷാർജ പുസ്തകമേള ഇന്ന് അവസാനിക്കും; അൽ ഐൻ പുസ്തകമേള നാളെ മുതൽ

UAE

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഇന്ന് (2022 നവംബർ 13) അവസാനിക്കും.

SIBF 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂര്‍വ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളും, പുസ്തകങ്ങളും നേരിട്ട് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അൽ ഐൻ പുസ്തകമേള 2022 നവംബർ 14-ന് ആരംഭിക്കും

അൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിക്കും. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2022 നവംബർ 14 മുതൽ നവംബർ 20 വരെയാണ് സംഘടിപ്പിക്കുന്നത്.

‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് AABF സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും അരങ്ങേറുന്നതാണ്.