സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി. സൗദി ഇക്കോണമി ആൻഡ് പ്ലാനിംഗ് വകുപ്പ് മന്ത്രി ഫൈസൽ അൽഇബ്രഹിമാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിൻറെ ദീർഘകാല ലക്ഷ്യങ്ങളോട് ഇണങ്ങുന്നതും, തന്ത്രപരമായ കൂട്ടുകെട്ടുകൾക്ക് പ്രാധാന്യം നൽകുന്നതുമായ തീരുമാനങ്ങളിലൂടെ സൗദി അറേബ്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.
ബെർലിൻ ഗ്ലോബൽ ഡയലോഗിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

