അബുദാബി: അഞ്ചാമത് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ഡിസംബർ 9-ന് ആരംഭിക്കും

GCC News

അഞ്ചാമത് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2024 ഡിസംബർ 9, തിങ്കളാഴ്ച്ച ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അൽ ദഫ്‌റയിലെ മദീനത് സായിദ് പബ്ലിക് പാർക്കിലാണ് അഞ്ചാമത് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ഒരുക്കുന്നത്.

ഇത്തവണത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2024 ഡിസംബർ 9 മുതൽ ഡിസംബർ 15 വരെ നീണ്ട് നിൽക്കും. ‘അൽ ദഫ്‌റ: സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

നൂറിലധികം പ്രാദേശിക, അറബ് പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നതാണ്. ഏതാണ്ട് അമ്പതിനായിരത്തിലധികം പുസ്തകങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി ഇരുന്നൂറിൽ പരം സാംസ്‌കാരിക, സാഹിത്യ, കലാ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.