സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടു

featured Saudi Arabia

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി അറിയിച്ചു. 2022 ഡിസംബർ 7-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

റിയാദ് സീസൺ 2022 ആരംഭിച്ച ഒക്ടോബർ 21 മുതൽ ഇതു വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കിയിരിക്കുന്നത്.

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് 2022 നവംബർ 22-ന് തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തിരുന്നു. ബുലവാർഡ് വേൾഡ് തുറന്ന ശേഷം റിയാദ് സീസണിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Indian Pavilion at the Boulevard World Zone in Riyadh Season 2022. Source: Riyadh Season.

ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

2022 ഒക്ടോബർ 21-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.

Cover Image: Indian Pavilion at the Boulevard World Zone in Riyadh Season 2022. Source: Riyadh Season.