ഒമാൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

featured GCC News

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 20, വ്യാഴാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് ബാധകമാണ്. 2023 ജൂലൈ 9-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.