ആറാമത് അബുദാബി കൾച്ചറൽ സമ്മിറ്റ് 2024 മാർച്ച് 3, ഞായറാഴ്ച മുതൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 3-ന് ആരംഭിക്കുന്ന ഇത്തവണത്തെ അബുദാബി സാംസ്കാരിക സമ്മേളനം മാർച്ച് 5 വരെ നീണ്ടുനിൽക്കും. മനാരത് അൽ സാദിയത്തിൽ വെച്ചാണ് ഈ സമ്മേളനം നടക്കുന്നത്.
‘എ മാറ്റർ ഓഫ് ടൈം’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന ആറാമത് അബുദാബി കൾച്ചറൽ സമ്മിറ്റിൽ ആഗോളതലത്തിലെ നിരവധി പ്രമുഖർ പങ്കെടുക്കും. നിരവധി പരിപാടികൾ ഈ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
ഏതാണ്ട് 180-ൽ പരം പ്രഭാഷകർ പങ്കെടുക്കുന്ന തൊണ്ണൂറിലധികം സെഷനുകൾ ഇത്തവണത്തെ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: WAM.