ദുബായ് സഫാരി പാർക്ക്: ആറാമത് സീസൺ സമാപിച്ചു

UAE

ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ സമാപിച്ചു. 2025 ജൂൺ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചാണ് ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ സമാപിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ ഇത്തവണ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആറാമത് സീസണിൽ 52,700-ൽ പരം സഫാരി ടൂറുകൾ സംഘടിപ്പിച്ചതായും, ഏതാണ്ട് 45,000-ത്തോളം വിദ്യാർത്ഥികൾക്ക് വേണ്ടി വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിച്ചതായും ദുബായ് സഫാരി പാർക്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.