രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിൽ 2024-ലെ രണ്ടാം പാദത്തിൽ 76 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു. സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഈ മേഖലയിൽ 11,928 രജിസ്ട്രേഷനുകൾ നടന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഈ കാലയളവിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് ലോജിസ്റ്റിക്സ് മേഖലയിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (53 ശതമാനം വളർച്ച), ക്ലൗഡ് കമ്പ്യൂട്ടിങ് (43 ശതമാനം വളർച്ച), ഇലക്ട്രോണിക് ഗെയിമിംഗ് മേഖല (29 ശതമാനം വളർച്ച) എന്നിവയും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: Saudi Press Agency.