യു എ ഇ: രാജ്യത്തെ 80 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

UAE

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേർ ഇതുവരെ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 16-ന് വൈകീട്ടാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യു എ ഇയിലെ 91.32 ശതമാനം പേർ ഒരു ഡോസ് കുത്തിവെപ്പെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ രാജ്യത്ത് ആകെ 19247164 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തതായും യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വാക്സിൻ വിതരണ നിരക്ക് 100 പേർക്ക് 194.60 ഡോസ് എന്ന രീതിയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.