കുവൈറ്റിൽ 83 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 993 ആയി. 12 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ മുൻപ് COVID-19 ബാധിച്ചവരുടെ കൂടെ ഇടപഴകിയതിനെത്തുടർന്ന് രോഗം പിടിപെട്ടവരാണ്. 2 പേർ ബ്രിട്ടണിലേക്ക് യാത്ര ചെയ്തതിനെ തുടർന്നാണ് രോഗ ബാധിതരായതെന്നും മന്ത്രാലയം അറിയിച്ചു. മറ്റ് നാലുപേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് നിലവിൽ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ കൊറോണാ വൈറസ് ബാധിതരിൽ 10 പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.