എട്ടാമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26-ന് ആരംഭിക്കും. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്.
എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 24 വരെ നീണ്ട് നിൽക്കും.
ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബായ് ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം വളർത്തുന്നു. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2017-ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പേരിലുള്ള ഈ പരിപാടിയ്ക്ക് തുടക്കമിട്ടത്. ദുബായിയെ ലോകത്തിലെ ഏറ്റവുംആരോഗ്യമുള്ള നഗരമാക്കാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ഇത്തരം ഒരു പരിപാടിയ്ക്ക് രൂപം നൽകിയത്.
ദുബായ് റൺ, ദുബായ് റൈഡ് എന്നീ പടിപടികൾക്ക് പുറമെ കൈറ്റ് ബീച്ച്, അൽ വർഖ പാർക്ക്, സബീൽ പാർക്ക് എന്നിവിടങ്ങളിലെ ഫിറ്റ്നസ് വില്ലേജുകളും ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്നതാണ്.
WAM