ഒമ്പതാമത് ഹിസ്റ്റോറിക് ഡൽമ റേസ് ഫെസ്റ്റിവൽ ആരംഭിച്ചു. 2025 ഒക്ടോബർ 30-നാണ് ഈ മേള ആരംഭിച്ചത്.
9th Historic Dalma Race Festival to take place in Abu Dhabi #WamNews https://t.co/uXXQJY9eNc https://t.co/WJRwWJBL1d
— WAM English (@WAMNEWS_ENG) October 30, 2026
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഡൽമ ഹിസ്റ്റോറിക് റേസ് ഫെസ്റ്റിവൽ നടത്തുന്നത്. ഈ മേളയുടെ ഒമ്പതാമത് പതിപ്പ് 2026 ഒക്ടോബർ 30 മുതൽ 2026 നവംബർ 15 വരെ അൽ ദഫ്ര മേഖലയിലെ ദാൽമ ദ്വീപിൽ വെച്ച് നടക്കുന്നതാണ്.
2026 നവംബർ 6 മുതൽ നവംബർ 15 വരെ എല്ലാ വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഈ മേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 2026 ഒക്ടോബർ 30 മുതൽ നവംബർ 15 വരെ ഈ മേളയിലെ പരിപാടികളുടെ ഭാഗമാകുന്നതാണ്.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി സ്പോർട്സ് കൗൺസിൽ, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ ചേർന്നാണ് ഈ മേള സംഘടിപ്പിക്കുന്നത്. കടലിലെ മത്സരങ്ങൾ, കായിക മത്സരങ്ങൾ, സാമൂഹിക പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഈ ഉത്സവത്തിലുള്ളത്.
60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകൾ പങ്കെടുക്കുന്ന, 68 നൗട്ടിക്കൽ മൈൽ ദൈർഘ്യമുള്ള, ‘ഡൽമ ഹിസ്റ്റോറിക് ലോംഗ്-ഡിസ്റ്റൻസ് സെയിലിംഗ് ധൗ റേസ്’ മത്സരം ഈ മേളയുടെ പ്രത്യേകതയാണ്. ഈ മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരാഗത കടൽ മത്സരമാണിത്. ആകെ 30 ദശലക്ഷം യു എ ഇ ദിർഹം വരെയാണ് ഈ മത്സരത്തിൽ സമ്മാനത്തുകയായി നൽകുന്നത്.
പ്രാദേശിക നാവിക പാരമ്പര്യത്തിന്റെ ആഘോഷമാണ് ഹിസ്റ്റോറിക് ഡൽമ റേസ് ഫെസ്റ്റിവൽ. യു എ ഇയുടെ പൈതൃകം, നാവിക പാരമ്പര്യം എന്നിവ പുതുതലമുറയ്ക്ക് വേണ്ടി പുനരാവിഷ്കരണം ചെയ്യുന്നതിനും, പൊതുജനങ്ങൾക്ക് ഇതിനെ കുറിച്ച് അറിവ് പകരുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേള ഒരുക്കുന്നത്.
WAM

