യു എ ഇയിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക പുതുവർഷത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി, രാജ്യത്തെ പൊതു മേഖലയിൽ ഓഗസ്റ്റ് 23, ഞായറാഴ്ച്ചയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. അവധിക്ക് ശേഷം ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ പ്രവർത്തി ദിനങ്ങൾ ആരംഭിക്കുന്നതാണ്.
യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഓഗസ്റ്റ് 23, ഞായറാഴ്ച്ച അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറൈറ്റൈസേഷൻ (MOHRE) അറിയിച്ചിട്ടുണ്ട്.