മാലിന്യത്തെ കുറിച്ച് എക്സിബിഷനോ! എന്നാൽ കേട്ടോളു നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകിവരികയാണ് കൊച്ചിയിലുള്ള ഗ്രീൻ കൊച്ചിൻ എന്ന സന്നദ്ധസങ്കടന.
ജില്ലാ ഭരണകൂടവും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി നടത്തിയ ക്ലീൻ ഫോർട്ട് കൊച്ചി എന്ന പ്രവർത്തനത്തിൽ 4800-ൽ പരം സന്നദ്ധപ്രവർത്തകരാണ് അണിനിരന്നത്. അതിനു ശേഷം ജനുവരി 4-ന് ഗ്രീൻ കൊച്ചിൻ പ്രവർത്തകർ സംഘടിപ്പിച്ച മാലിന്യ എക്സിബിഷൻ സ്കൂൾ കുട്ടികളിലും , അധ്യാപകരിലും കൗതുകമുണർത്തി. ഒപ്പം ഭാവിയെക്കുറിച്ചോർത്ത് ആശങ്കയും പങ്കുവയ്ച്ചു.
ഫോർട്ട് കൊച്ചി കാർണിവലിനു ശേഷം ശേഖരിച്ച മാലിന്യങ്ങളെ 13-ഇനങ്ങളായാണ് തരാം തിരിച്ചിരിക്കുന്നത്. ശേഖരിച്ച ഖര മാലിന്യങ്ങളെല്ലാം പലവിധ കമ്പനികൾക്കായി സംഘാടകർ അയച്ചുകൊടുത്തു. ഇതിലൂടെ റീസൈക്ലിങ് പ്രോസസ്സ് നടന്നുവരികയും, പ്രകൃതി സ്രോതസ്സുകൾ നശിക്കാത്തിരിക്കുകയും ചെയ്യാം.