അബുദാബി കേരള സോഷ്യൽ സെന്റർ: “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരം സമ്മാനിച്ചു

GCC News

അബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം ഏർപ്പെടുത്തിയ “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 2019 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള കാലയളവിലെ ലൈബ്രറി അംഗങ്ങളായ കുട്ടികളിലെയും മുതിർന്നവരിലേയും മികച്ച വായനക്കാരെ കണ്ടെത്തിയാണ് അവാർഡ് നൽകിയത് .

മുതിർന്നവരിൽ സജു രാമകൃഷ്ണനെയും കുട്ടികളുടെ വിഭാഗ ത്തിൽ അദ്രിത് ജവഹറിനെയുമാണ് ” റീഡർ ഓഫ് ദി ഇയർ” ആയി തിരഞ്ഞെടുത്തത് . മുതിർന്നവരുടെ വിഭാഗത്തിൽ കെ വി. സുനിലിന് പ്രോത്സാഹനസമ്മാനവും ലഭിച്ചു. പ്രസിദ്ധ നാടക പ്രവർത്തകരായ നരിപ്പറ്റ രാജു , ടി വി ബാലകൃഷ്ണൻ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ” റീഡർ ഓഫ് ദി ഇയർ “പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് . ആദ്യമായിട്ടാണ് കെ. എസ്. സി. ഇത്തരത്തിൽ ഒരു പുരസ്‌കാരം ഏർപ്പെടുത്തുന്നത്. ഭരത് മുരളി നാടകോത്സവത്തിന്റെ അവാർഡ് ദാനച്ചടങ്ങിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത് കുട്ടികളിലെയും മുതിർന്നവരിലേയും വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *