സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്നവരോട് അക്കാര്യം ഉടൻ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

Oman

ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഭീഷണികൾക്ക് ഇരയാകുന്നവരോട്, അക്കാര്യം ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ, അപകീർത്തികരമായ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിലാണ് ROP ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുന്നതായി ROP കൂട്ടിച്ചേർത്തു.

“ഭീഷണിപ്പെടുത്തിയോ, മറ്റു രീതികളിലോ നിങ്ങളെ അന്യായകരമായ പ്രവർത്തികൾക്ക് നിർബന്ധിക്കുന്ന ഏതൊരു സാഹചര്യവും ഉടനെ അധികൃതരെ അറിയിക്കേണ്ടതാണ്.”, സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെടുന്ന ഭീഷണികൾ,സൈബർ ബുള്ളിയിങ്, മറ്റു അന്യായകരമായ പ്രവർത്തനങ്ങൾ എന്നിവ പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ROP അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റു ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും സ്വകാര്യ ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ അനാവശ്യമായി പങ്ക് വെക്കരുതെന്നും ROP സമൂഹത്തെ ഓർമ്മപ്പെടുത്തി. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ നേരിടാവുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്താൻ രക്ഷിതാക്കളോട് ROP ആഹ്വാനം ചെയ്തു.