അംഗത്വം പുതുക്കുന്നതിനുള്ള വരിസംഖ്യ ഒഴിവാക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ നീട്ടുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) പ്രഖ്യാപിച്ചു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ വാണിജ്യ മേഖലയിൽ പ്രകടമാകുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് OCCI ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.
OCCI ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
COVID-19 പശ്ചാത്തലത്തിൽ അംഗങ്ങളുടെ വരിസംഖ്യ സംബന്ധിച്ച് OCCI അറിയിച്ചിട്ടുള്ള തീരുമാനങ്ങൾ:
- 2019, ജനുവരി 1-ന് മുൻപ് അടയ്ക്കാൻ ബാക്കിയുള്ള തുക ഒഴിവാക്കി നൽകും.
- 2019-ലെ വരിസംഖ്യ മുഴുവനുമായി അടയ്ക്കാൻ സൗകര്യം.
- വരിസംഖ്യ ഒഴിവാക്കിയിട്ടുള്ള കാലാവധി 2020, ഡിസംബർ 31 വരെ നീട്ടി.