ഖത്തർ: മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കും

GCC News

ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അധികൃതർ അറിയിച്ചു. നേരത്തെ ഖത്തറിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് PHCC ആദ്യ ഘട്ടത്തിൽ COVID-19 വാക്സിൻ ലഭ്യമാക്കിയിരുന്നത്.

ഇതോടെ പത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണ്. താമസിയാതെ രാജ്യത്തുടനീളമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് PHCC അറിയിച്ചിട്ടുണ്ട്.

ഖത്തറിൽ താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് നിലവിൽ COVID-19 വാക്സിൻ നൽകുന്നത്:

  • Al Wajba Health Centre
  • Leabaib Health Center
  • Al Ruwais Health Center
  • Umm Slal Health Center
  • Rawdat Al Khail Health Center
  • Al Thumama Health Center
  • Muaither Health Center
  • Qatar University *
  • Al Waab Health Center *
  • Al Khor Health Center *

* പുതിയതായി COVID-19 വാക്സിൻ ലഭ്യമാക്കിയിട്ടുള്ള ആരോഗ്യ കേന്ദ്രം.

ഖത്തറിലെ COVID-19 വാക്സിനേഷൻ നടപടികൾ ഡിസംബർ 23 മുതൽ ആരംഭിച്ചിരുന്നു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഖത്തറിൽ നിലവിൽ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. ഇതുവരെ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗത്തിലെ ഏതാണ്ട് 10 ശതമാനം പേർക്ക് വാക്സിൻ നൽകിയതായും PHCC അറിയിച്ചിട്ടുണ്ട്.

അതേസമയം, ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70-ൽ നിന്ന് 65 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.