കെൽട്രോണിൽ ഹ്രസ്വകാലകോഴ്‌സുകൾ

Notifications

കെൽട്രോണിൽ കൺസ്ട്രക്ഷൻ സെക്ടറുകളിൽ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കൽ ഡിസൈനിംഗ് തുടങ്ങിയ മേഖലയിൽ ഒന്നു മുതൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ബിടെക്/ഡിപ്ലോമ പാസായവർക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷാ ഫോം കെൽട്രോൺ നോളജ് സെന്റർ, വഴുതക്കാടിൽ ലഭിക്കും.

ഫോൺ: 7594041188.