ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ Mount Cook-ലേക്ക് പോകുന്ന മൗണ്ട് കുക്ക് റോഡരുകിൽ ഏക്കറോളം പരന്നു കിടക്കുന്ന ഒരു വലിയ ലാവെൻഡർ ഫാം ആണ് “ന്യൂസിലാൻഡ് ആൽപൈൻ ലാവെൻഡർ”. വേനൽക്കാലമാണ് ഈ മനോഹര ഫാം സന്ദർശിക്കുവാൻ പറ്റിയ സമയം. Twizel നിന്ന് 10 മിനിറ്റ് യാത്രയും, Lake Tekapo-ൽ നിന്ന് 40 മിനിറ്റുമാണ് യാത്ര സമയം.
ചെറിയൊരു തുക പ്രവേശന ഫീസുണ്ട്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഇവരുടെ തന്നെ ലാവെൻഡർ ഉത്പന്നങ്ങൾ വാങ്ങുവാനും സൗകര്യമുണ്ട്. ഫോട്ടോഗ്രാഫർമാർക്ക് വളരെ മനോഹരമായ ഫോട്ടോകൾ ഇവിടെ നിന്ന് പകർത്താൻ കഴിയും.
തെക്കന്‍ ഗോളാര്‍ദ്ധത്തിലെ ഏറ്റവും വലിയ ജൈവ കൃഷിരീതിയിലുള്ള ലാവെൻഡർ ഫാം ആണിത്. ഡിസംബർ 1 മുതൽ മാർച്ച് 30 വരെയാണ് സന്ദർശകരെ അനുവദിക്കുന്നത്.
കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali] (Photo/ Text)