അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ മെസഞ്ചർ തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. യു എ ഇ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.
സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്.
അർഹരായവർ തങ്ങളുടെ യോഗ്യതകള്‍, ജോലിപരിചയം മുതലായവ അടങ്ങിയ വ്യക്തിവിവരണരേഖ തപാലിലൂടെയോ, എംബസിയിൽ നേരിട്ടെത്തിയോ സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം അപേക്ഷകന്റെ ഒരു ഫോട്ടോ, പാസ്സ്പോർട്ടിന്റെ കോപ്പി, വിസ പേജിന്റെ കോപ്പി എന്നിവയും സമർപ്പിക്കേണ്ടതാണ്. ഏപ്രിൽ 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Embassy of India, Abu Dhabi, Plot No. 10, Diplomatic area എന്ന വിലാസത്തിൽ നേരിട്ടെത്തി രേഖകൾ നൽകാവുന്നതാണ്. തപാൽ മാർഗ്ഗം അയക്കുന്നവർ P.O. Box 4090, Abu Dhabi എന്ന വിലാസത്തിലേക്ക് തങ്ങളുടെ വ്യക്തിവിവരണരേഖ, മറ്റു രേഖകൾ എന്നിവ അയക്കേണ്ടതാണ്. ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം എംബസിയിൽ നിന്ന് തിരികെ ബന്ധപ്പെടുന്നതാണ്.