ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് 12 ബുധനാഴ്ച്ച മുതലാണ് അവധി ദിനങ്ങൾ ആരംഭിക്കുന്നത്.
ഒമാനിൽ മെയ് 13, വ്യാഴാഴ്ച്ച ചെറിയ പെരുന്നാൾ വരുന്ന സാഹചര്യത്തിൽ മെയ് 15, ശനിയാഴ്ച്ച വരെ 2021-ലെ ഈദ് അവധി ദിവസങ്ങളായി കണക്കാക്കുന്നതാണ്. ഈ സാഹചര്യത്തിൽ മെയ് 16, ഞായറാഴ്ച്ച മുതൽ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നതാണ്.
മെയ് 14, വെള്ളിയാഴ്ച്ചയാണ് ചെറിയ പെരുന്നാളെങ്കിൽ മെയ് 17, തിങ്കളാഴ്ച്ച വരെ അവധിയായിരിക്കും. മെയ് 18, ചൊവ്വാഴ്ച്ചയായിരിക്കും ഈ സാഹചര്യത്തിൽ അടുത്ത ഔദ്യോഗിക പ്രവർത്തിദിനമായി കണക്കാക്കുക എന്നും അധികൃതർ വ്യക്തമാക്കി.
ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ രാജ്യത്തെ പൊതു പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഒത്ത് ചേരുന്നതിന് അനുമതി നൽകുന്നതല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.