ദുബായ്: 17 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൂടി COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകും

featured GCC News

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഇതിന്റെ ഭാഗമായി 17 സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് കൂടി വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് DHA വ്യക്തമാക്കി.

മെയ് 4-ന് രാത്രിയാണ് DHA ഇക്കാര്യം അറിയിച്ചത്. ഈ കേന്ദ്രങ്ങൾക്ക് പുറമെ നിലവിലെ DHA കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സേവനങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇ പൗരമാർ, ദുബായ് റെസിഡൻസി വിസകളിലുള്ളവർ, എമിറേറ്റ്സ് ഐഡിയുള്ള ജിസിസി പൗരന്മാർ, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള എന്നാൽ ദുബായിൽ താമസിക്കുന്ന 60 വയസ്സിന് മുകളിൽ പ്രായമായവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് വാക്സിൻ കുത്തിവെപ്പുകൾ ലഭിക്കുന്നതാണ്. DHA കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി DHA ആപ്പ് ഉപയോഗിച്ച് കൊണ്ട് നേടാവുന്നതാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 800 342 എന്ന നമ്പറിൽ വിളിച്ച് കൊണ്ടും ഈ അനുമതി നേടാവുന്നതാണ്. സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി അത്തരം കേന്ദ്രങ്ങളെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

നിലവിൽ ഫൈസർ COVID-19 വാക്സിൻ, സിനോഫാം COVID-19 വാക്സിൻ എന്നിങ്ങനെ രണ്ട് തരം വാക്സിനുകളാണ് ലഭ്യമാക്കുന്നത്. രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനായി തീയ്യതികൾ ലഭിച്ചവർക്ക് വാക്സിൻ നൽകുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് ‘Al Garhoud Medical Fitness Centre’ അല്ലെങ്കിൽ ‘Al Twar Dialysis Centre’ എന്നിവിടങ്ങളിൽ നിന്നാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതെന്നും DHA കൂട്ടിച്ചേർത്തു.

ദുബായിൽ COVID-19 വാക്സിൻ ലഭിക്കുന്ന DHA കേന്ദ്രങ്ങൾ:

  • One Central COVID-19 Vaccination Centre – Pfizer-BioNTech
  • Al Barsha Health Centre – Pfizer-BioNTech
  • Za’abeel Health Centre – Pfizer-BioNTech
  • Al Mankhool Health Centre – Sinopharm
  • Al Safa Health Centre – Sinopharm
  • Dubai Physiotherapy & Rehabilitation – Pfizer-BioNTech
  • Al Barsha Hall Vaccination Centre – Pfizer-BioNTech
  • Nadd Al Hamar Health Centre – Sinopharm
  • Al Twar Health Centre – Sinopharm
  • Al Mizhar Health Centre – Pfizer-BioNTech
  • Uptown Occupational Health Screening Centre – Pfizer-BioNTech
  • Al Garhoud Medical Fitness Centre — After 10th of May – Pfizer-BioNTech
  • Al Twar Dialysis Centre — After 10th of May – Pfizer-BioNTech

ദുബായിൽ COVID-19 വാക്സിൻ ലഭിക്കുന്ന സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ (മുഴുവൻ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും Sinopharm വാക്സിനാണ് നൽകുന്നത്):

  • Al Futtaim Health Hub
  • Al Garhoud Private Hospital LLC
  • Al Zahra Hospital
  • American Hospital
  • Aster Hospital
  • Burjeel Hospital
  • Canadian Specialist Hospital
  • Emirates Hospital, Jumeirah
  • International Modern Hospital
  • Kings College Hospital
  • Medcare Orthopaedics & Spine Hospital
  • Mediclinic
  • NMC Royal Hospital
  • Prime Hospital LLC
  • Saudi German Hospital
  • Valiant Healthcare LLC
  • VIP Doctor 247 DMCC