ബഹ്‌റൈൻ: ഒരു ദശലക്ഷത്തിലധികം പേർ ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Bahrain

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിനായി മുൻഗണന നൽകിയ ജനസംഖ്യയുടെ ഏതാണ്ട് 80 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ജൂൺ 7 വരെ 1002977 പേർ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും സൗജന്യമായാണ് COVID-19 വാക്സിൻ നൽകുന്നത്.

ബഹ്‌റൈനിൽ ആകെ 823489 പേർ COVID-19 വാക്സിനിന്റ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. സിനോഫാം, ഫൈസർ ബയോഎൻടെക്, ആസ്ട്രസെനേക, ജോൺസൺ ആൻഡ് ജോൺസൺ, സ്പുട്നിക് V, സ്പുട്നിക് ലൈറ്റ് എന്നിങ്ങനെ ആറ് COVID-19 വാക്സിനുകൾ ബഹ്‌റൈനിൽ ലഭ്യമാണ്.