രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ജൂലൈ 12-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ സ്വകാര്യ മേഖലയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MOHRE വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.
രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും ഇതേ ദിവസങ്ങളിൽ ഈദുൽ അദ്ഹ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.