ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ ഏപ്രിൽ 21-ന്

GCC News

യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ 2023 ഏപ്രിൽ 21, വെള്ളിയാഴ്ചയായിരിക്കും.

2023 ഏപ്രിൽ 20, വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി യു എ ഇ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിൽ ഈദുൽ ഫിത്ർ 2023 ഏപ്രിൽ 22, ശനിയാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.