അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 5-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ 5, 2021 മുതൽ ഈ റൂട്ടിലെ ബസ് സേവനങ്ങൾ പുനരാരംഭിക്കുന്നതായാണ് അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. നാഷണൽ ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് അതോറിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.
COVID-19 വ്യാപന സാഹചര്യത്തിൽ 2020 ഏപ്രിൽ മുതൽ ഈ റൂട്ടിലെ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. താഴെ പറയുന്ന രീതിയിലാണ് അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നത്.
- അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കും, തിരികെയും – അജ്മാനിൽ നിന്ന് ആദ്യ സർവീസ് രാവിലെ 7:00 മണിക്ക്. അവസാന സർവീസ് വൈകീട്ട് 6:00 മണിക്ക്.
- അബുദാബിയിൽ നിന്ന് അജ്മാനിലേക്കുള്ള സർവീസുകൾ – ആദ്യ സർവീസ് രാവിലെ 10:00 മണിക്ക്. അവസാന സർവീസ് രാത്രി 9:00 മണിക്ക്.
35 ദിർഹമാണ് ടിക്കറ്റ് നിരക്ക് (മസാർ കാർഡ് ഉപയോഗിക്കുന്നവർക്ക് 30 ദിർഹം). പ്രതിദിനം ആകെ 4 ട്രിപ്പുകളാണ് അജ്‌മാൻ – അബുദാബി റൂട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 2 ട്രിപ്പുകൾ അജ്മാനിൽ നിന്ന് അബുദാബിയിലേക്കും തിരികെയും, 2 ട്രിപ്പുകൾ അബുദാബിയിൽ നിന്ന് അജ്മാനിലേക്കും തിരികെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ സർവീസുകൾ നടത്തുന്നത്.
WAM