ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി കുവൈറ്റ് എയർവേസ്‌

featured GCC News

ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ്‌ അറിയിച്ചു. സെപ്റ്റംബർ 8-നാണ് കുവൈറ്റ് എയർവേസ്‌ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഏഴ് ഇന്ത്യൻ നഗരങ്ങളുൾപ്പടെ 11 ഏഷ്യൻ നഗരങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ്‌ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്കാണ് കുവൈറ്റ് എയർവേസ്‌ സർവീസ് നടത്തുന്നത്:

  • മുംബൈ.
  • തിരുവനന്തപുരം.
  • ചെന്നൈ.
  • അഹമ്മദാബാദ്.
  • കൊച്ചി.
  • ബാംഗ്ലൂർ.
  • ഡൽഹി.

ഇതിൽ മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസുകൾ വീതവും, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിന് പുറമെ, താഴെ പറയുന്ന ഏഷ്യൻ നഗരങ്ങളിലേക്കും കുവൈറ്റ് എയർവേസ്‌ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്:

  • പാകിസ്ഥാൻ – ലാഹോർ (ആഴ്ച്ചയിൽ 1 സർവീസ്), ഇസ്ലാമാബാദ് (ആഴ്ച്ചയിൽ 2 സർവീസ്).
  • ബംഗ്ലാദേശ് – ധാക്ക (ആഴ്ച്ചയിൽ 5 സർവീസ്).
  • ശ്രീലങ്ക – കൊളോമ്പോ (ആഴ്ച്ചയിൽ 1 സർവീസ്).

രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അനുമതി നൽകിയിരുന്നു.