ഖത്തർ: ഉം സലാലിൽ COVID-19 വാക്സിനേഷൻ കേന്ദ്രം തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Qatar

ഉം സലാലിൽ COVID-19 വാക്സിനേഷൻ കേന്ദ്രം തുറക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനായാണ് ഈ വാക്സിനേഷൻ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഖത്തറിലെ വാക്സിനേഷൻ നിരക്ക് 85 ശതമാനം കടന്നതായി ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.